ഉറങ്ങിക്കിടക്കുമ്പോള്‍ തോന്നി ..... കഥയെഴുതണമെന്ന്....... .
എനിക്ക് തോന്നലുകള്‍ വരുന്നത് അവ ചെയ്യാന്‍ പറ്റാത്ത നേരത്താണ്.
എന്താണെഴുതുക...........?
എഴുതാനാണോ പ്രയാസം......?
മനസ്സില്‍ വരുന്ന ചിന്തകളെല്ലാം എഴുതിവെച്ചാല്‍ പോരേ?
എത്രയെളുപ്പം പറയാന്‍ കഴിഞ്ഞു.
ഇതെഴുതുമ്പോള്‍ പോലും എന്‍റെ മനസ്സ് ദൂരെയുള്ള ഭാരൃയുടെ
അടുത്തുപോയി വന്നിരിക്കുന്നു!!!!!
അപ്പോള്‍പ്പിന്നെ ചിതറിയ ചിന്തകളെല്ലാം ഒന്നായി സേവ് ചെയ്യണം-
പിന്നെയെഴുതണം.അപ്പോ എന്‍റെ ആഗ്രഹം നടക്കില്ല.
തുലാവര്‍ഷം തിമിര്‍ത്തു പെയ്യുന്നു.
ഉറങ്ങാന്‍ കിടന്നത്
പുതയ്ക്കുന്ന സ്വഭാവമില്ലാത്തതുകൊണ്ട് തണുപ്പ്
മുഖത്തുതട്ടിയതറിയുന്നുണ്ടായിരുന്നു.
പുറത്തു മഴയുടെ ശബ്ദം കനത്തു.ഒപ്പം തിരയുടേയും....ദ്വീപിലാണ്.
ഓഫീഷ്യല്‍ടൂറില്‍.
ഞാന്‍ മടിയോടെ എഴുന്നേറ്റു.ലൈറ്റ് തെളിച്ചു.
കൊതുകുതിരി തീര്‍ന്നിരിക്കുന്നു.
വേണമെങ്കില്‍ ജനല്‍ അടച്ചിടാം.തുളച്ചുകയറുന്ന തണുപ്പുകുറയും.
പക്ഷേ എനിക്കാത്തണുപ്പു സുഖമായിത്തോന്നി..
രണ്ടു തലയിണചാരിവെച്ച് ചാരിയിരുന്നു.
കഥയ്ക്കു പേരു കൊടുക്ക്ണമല്ലോ...................?
പരിചയമുള്ള കുറേ പെണ്ണുങ്ങളുടെ പേരല്ലാതെ ഒന്നും ഓര്‍മയില്‍
തെളിയുന്നില്ല.അതൊന്നും എന്‍റെ കഥയ്ക്കു ശീര്‍ഷകമാവുകയില്ല.
എന്നാലിക്കുറി പേരില്ലാതെ തുടങ്ങിയാലോ.......?
നല്ല ഐഡിയാ...
കഥയാവുമ്പോള്‍ നായകന്‍ വേണം....,നായിക വേണം....
അവര്‍ക്കൊക്കെ പേരും വേണം....
അപ്പോഴാണോര്‍ത്തത്,എഴുതിക്കഴിഞ്ഞ് എന്‍റെ പേരു വെയ്ക്കേണ്ടേ....?
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എഴുതിയത് പ്രസിദ്ധീകരിക്കാന്‍ മുന്‍കൂര്‍
അനുവാദം വാങ്ങിയിരിക്കണം.
അപ്പോള്‍പ്പിന്നെ ഈജന്മം എഴുത്ത് നടക്കില്ല.
തല്ക്കാലം എന്‍റെ വിളിപ്പേരിടാം......ആരുമറിയില്ല.
മനസ്സ് ബുദ്ധിയെ നമിച്ചു.
നായകന്‍ ആരാവണം.?
ഹിന്ദുവോ,ക്രിസ്ത്യനോ,മുസ്ലീമോ?
വേണ്ട എന്‍റെ നായകന്‍ ന്യൂട്രലായാല്‍ മതി.
ഏതായാലും താന്‍ പരിചയിച്ച ഭാഷയും സംസ്കാരവും തന്‍റെ
നായകനിലുണ്ടാവും.ഭാഷയുടെ കാര്യം പറഞ്ഞപ്പോഴാണോര്‍ത്തത് ഞങ്ങള്‍
കോട്ടയത്തുകാര്‍ക്ക് വളവും തിരിവുമില്ലാതെ സംസാരിക്കമെന്ന
അഹങ്കാരമുണ്ട്.എനിക്കാഭാഷ എന്നേ നഷ്ടപ്പെട്ടു.അയാള്‍ ഓര്‍ത്തു.
പറഞ്ഞു പറഞ്ഞ് ഞാനെന്‍റെ നാടും വെളിപ്പെടുത്തി.
വാക്കുകള്‍ ആവര്‍ത്തിച്ചെഴുതുന്നത് തെറ്റാണന്നാരോ പറഞ്ഞിട്ടില്ലേ?
പോട്ടേ സാധാരണ ചിന്തകള്‍ തന്നെ അനന്തമായി പോകയാണ്.അപ്പോഴാണ്
ഭാഷാശാസ്ത്രം!!!!!
തല്ക്കാലം ഒരു കോമ്പ്രമൈസ് നായകന്‍ "അയാള്‍" ആകട്ടെ!!
മതമില്ല..............
ജാതിയില്ല.............
ഇനി കഥയെവിടെ തുടങ്ങണം?
നാട്ടിലോ.............? വെളിയിലോ..?
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കര്‍മ്മകാണ്ഡം ഗുജറാത്താണ്.
സ്വാഭാവികമായും പച്ചപിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകള്‍ ഗുജറാത്തിലേതാണ്.
കഥ നാടിനു വെളിയിലാണെങ്കില്‍ വായനക്കാര്‍ സ്വീകരിക്കുമോ?
ഓ.............അതൊക്കെ പിന്നീടുള്ള കാര്യങ്ങളല്ലേ.?
ജനിക്കും മുന്‍പ് ജാതകം എഴുതണോ?
ഓര്‍മ്മകള്‍ പുറകോട്ടു പാഞ്ഞു.............................തുടരും
*** *** ***

കൊതുകുതിരികത്തിച്ചുവെച്ച്,ജനല്‍പാതിതുറന്ന്,ഫാന്‍ സ്പീഡ് കുറച്ചാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ